കോഴിക്കോട് പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; വഴിയാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട് മരംഞ്ചാട്ടി : കക്കാടംപൊയില്‍ ഭാഗത്തു നിന്നും മരം കയറ്റി ഇറങ്ങി വന്ന പിക്ക് അപ്പ് മരംഞ്ചാട്ടി മര്‍കസ്സ് ഓര്‍ഫനേജ് ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വഴിയാത്രക്കാരന് ദാരുണാന്ത്യം.
വാനിന് മുന്നില്‍പ്പെട്ട കാക്കിരി മൊയ്ദീന്‍ (68) ആണ് മരിച്ചത്.

ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. പിക്കപ്പ് വാനില്‍ അമിതഭാരം കയറ്റിയിരുന്നുവെന്നാണ് വിവരം. ഡ്രൈവര്‍ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top