കോഴിക്കോട് :അറബിക്കടലില്‍ അനധികൃതമായി കരയോട് ചേര്‍ന്ന് രാത്രികാല ട്രോളിങ് നടത്തിയ സുകൃതം എന്ന ബോട്ട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം ശനിയാഴ്ച രാത്രി പിടികൂടി.
കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശ പ്രകാരം ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടര്‍ കെ.എ. ലബീബ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ജി.എസ്.സി.പി എം. വി. അനീഷ്, റെസ്‌ക്യൂ ഗാര്‍ഡ് മിഥുന്‍, നിധീഷ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ബോട്ട് കണ്ടെത്തിയത്.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു



