Section

malabari-logo-mobile

ജോ ജോസഫിനെതിരെ വ്യാജവീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ പിടിയില്‍; പിടിയിലായത് കോട്ടക്കല്‍ സ്വദേശി

HIGHLIGHTS : Fake video uploader arrested

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ എറണാകുളം സിറ്റി പൊലീസ് കസ്റ്റഡിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തയാളെയും പൊലീസ് പിടികൂടിയത്. പിടിയിലായത് മുസ്ലിംലീഗ് അനുഭാവിയെന്ന് പോലീസ് പറയുന്നു.

sameeksha-malabarinews

വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നാണ് വിഡിയോ അപ്‌ലോഡ് ചെയ്തതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സ്വന്തം ട്വിറ്റര്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തി വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതാണ് ഇയാളെ കുടുക്കിയത്. തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ജോ ജോസഫിന്റേതെന്ന പേരില്‍ പ്രചരിക്കപ്പെട്ട വ്യാജ വിഡിയോ. ഇതെത്തുടര്‍ന്ന് മൂന്നു മുന്നണികളും ആരോപണപ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

വ്യാജപ്രചാരണത്തിനെതിരെ ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്‌കല്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണെന്നുമായിരുന്നു ദയാ പാസ്‌കല്‍ പറഞ്ഞത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!