പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപം നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചു കയറി അപകടം.
ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് നിന്ന് താനൂരിലേക്ക് പോവുകയായിരുന്നു കാര്‍. മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കാര്‍ ട്രാന്‍സ്‌ഫോമറില്‍ ഇടിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



