കോഴിക്കോട്:ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കോഴിക്കോട് അത്തോളി സ്വദേശിനി ശോഭയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം ഭര്‍ത്താവ് കൃഷ്ണന്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. കിടന്നുറങ്ങുകയായിരുന്ന ശോഭയെ മരക്കഷ്ണം ഉപയോഗിച്ച് കൃഷ്ണന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം കൃഷ്ണനെ കാണാതായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ മറ്റൊരു പുരയിടത്തിലെ പ്ലാവില്‍ കൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശോഭ, കൃഷ്ണന്‍ ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളാണ് ഉണ്ടായിരുന്നത്.രണ്ടുപേരും വിവാഹിതരായതിനാല്‍ വീട്ടില്‍ ദമ്പതികള്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.




