കോഴിക്കോട് ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം;നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: സ്വകാര്യ ബസ്സികള്‍ കൂട്ടിയിടിച്ച് അപകടം. അത്തോളിയില്‍ ഇന്ന് മൂന്ന് മണിയോടെയാണ് അപകടം. അപകടത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഒരു ബസ്സിലെ ഡ്രൈവറുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.കുറ്റ്യാടി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സും കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തത്തിന് നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top