Section

malabari-logo-mobile

കോഴിക്കോട് അപ്‌സരയുടെ തിരശീല എന്നെന്നേക്കുമായി താഴുന്നു

HIGHLIGHTS : Kozhikode Apsara Theater is closing down

കോഴിക്കോട്: തിരശീല താഴ്ത്താനൊരുങ്ങി മലബാറിലെ ഏറ്റവും വലിയ തീയേറ്റര്‍. കോഴിക്കോട് അപ്‌സര തിയേറ്റര്‍ എന്നന്നേക്കുമായി അടച്ചു പൂട്ടുന്നു. കോഴിക്കോടിന്റെ സിനിമാ ചരിത്രത്തില്‍ ചെറുതല്ലാത്ത പങ്കുവഹിച്ച അപ്‌സര തിയേറ്ററിന്റെ തിരശീല താഴ്ത്തുമ്പോള്‍ കോഴിക്കോടിന്റെ ഒരു സിനിമാകാലഘട്ടത്തിന് കൂടിയാണ് തിരശീല വീഴുന്നത്.

അമ്പത് വര്‍ഷത്തോളമായി കോഴിക്കോടിന്റെ സിനിമാപ്രേമികളുടെ മനസ്സില്‍ പ്രഥമ സ്ഥാനം കൈവരിച്ച അപ്‌സര തിയേറ്റര്‍ ഇനി ഇല്ല. മലബാറിലെ ഏറ്റവും വലിയ സിംഗിള്‍ സ്‌ക്രീന്‍ കിങ്സ് ഐയ്‌സ് തിയേറ്റര്‍ ആണ് അപ്‌സര.1971 ല്‍ പ്രേം നസീറും ശാരദയുമാണ് അപ്‌സര തിയേറ്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.മാനുഷിക മൂല്യങ്ങള്‍ക്കും കലാമൂല്യങ്ങള്‍ക്കും പ്രധാന്യം നല്‍കുന്നവര്‍ സിനിമയുമായി മുന്നോട്ട് വരണമെന്നാണ് ഉദ്ഘാടന വേളയില്‍ പ്രേം നസീര്‍ പറഞ്ഞത്.അന്നുമുതല്‍ ഇന്ന് വരെ നിരവധി മെഗാഹിറ്റുകളടക്കം ഒട്ടനവധി സിനിമകള്‍ പ്രദര്‍ശിപ്പിച്ച് മലബാറിന്റെ സിനിമാ പ്രേമികളുടെ മനസില്‍ അപ്‌സര തിയേറ്റര്‍ ഇടംപിടിച്ചു.

sameeksha-malabarinews

തൊമ്മന്‍ ജോസഫ് കൊച്ചു പുരയ്ക്കലാണ് ഇതിന്റെ സ്ഥാപകന്‍. കെ. ജി. സുകുമാരനാണ് അപ്‌സര തീയേറ്ററിന്റെ ശില്പി. കേരളത്തിലെ 1000 ത്തിന് മുകളില്‍ സിറ്റിങ് കപ്പാസിറ്റി ഉള്ള തിയേറ്ററുകളില്‍ ഒന്നാണ് അപ്‌സര. കാലത്തിനനുസരിച്ച് മാറ്റം വരുത്തി കൊണ്ട് അപ്‌സര തിയേറ്റര്‍ എന്നും മുന്നില്‍ ഉണ്ടായിരുന്നു. പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങള്‍ക്കൊപ്പം നിരവധി പ്രമുഖരുടെ സാന്നിധ്യവും അപ്‌സര തിയേറ്ററിനെ മറ്റുള്ള തിയേറ്ററുകളില്‍ നിന്ന് വത്യസ്തമാക്കി.

കേരളത്തിലെ ഏറ്റവും വലിയ എയര്‍ കണ്ടീഷന്‍ ചെയ്ത 70.70തിയേറ്റാറായ അപ്‌സരയെ കോഴിക്കോട്ടെ സിനിമാപ്രേമികള്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കോഴിക്കോട് ജില്ലയിലെ സിനിമ പ്രേമികളെ സംബന്ധിച്ച് അപ്‌സരാ തീയേറ്റര്‍ അടച്ച് പൂട്ടുന്നത് ഏറെ ദുഃഖകരമായ വാര്‍ത്തയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!