കോവിഡ് ബാധിതന്റെ സ്രവ സാമ്പിള്‍ ഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച ഉസ്താദ് അറസ്റ്റില്‍

കാസര്‍കോട് : കോവിഡ് 19 വൈറസ് ബാധിതനായ രോഗിയുടെ സ്രവ സാമ്പിള്‍ പരിശോധനഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച   ഉസ്താദ് അറസ്റ്റില്‍.  ഗോളിയടുക്ക പള്ളി ഉസ്താദ് കെഎസ് മുഹമ്മദ് അഷറഫിനെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ്‌ചെയതത്. സമൂഹമാധ്യമങ്ങളിലൂടെ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദസന്ദേശം പ്രചരിപ്പിച്ചതിനാണ് .

കാസര്‍കോടിനെ സംബന്ധിച്ച് എറ്റവും സങ്കീര്‍ണ്ണമായ ദിവസമാണ് ഇന്നെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
75 സാമ്പിളുകള്‍ ഇന്ന് പരിശോധനക്ക അയച്ചിട്ടുണ്ട്. ജില്ലയില്‍ സാമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന് ഇന്നത്തെ പരിശോധനഫലം വരുമ്പോള്‍ അറിയാണെന്ന് കളക്ടര്‍ പറഞ്ഞിരുന്നു

എരിയാല്‍ സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരുടെ പരിശോധഫലം ഇന്ന് ലഭിക്കും.

Related Articles