ആ വീടിന്റെ ഹൃദയമാണ് അദ്ദേഹം : ഇന്ത്യോനേഷ്യയിലെ ഡോ. ഹാദിയോ അലിയെ കുറിച്ച്

കൊറോണ മരണം വിതച്ച ഇന്ത്യോനേഷ്യയില്‍ നിന്നുമുള്ള ഒരു ചിത്രം ലോകത്തെ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ഏറെ ചര്‍ച്ചയാകുകുയും ചെയ്്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന ഈ ചിത്രവും വാര്‍ത്തയും വ്യാജമാണെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

രോഗബാധിതരെ ചികിത്സിക്കുന്ന ഡോക്ടര്‍ തന്റെ കുട്ടികളെ ഗര്‍ഭിണിയായ ഭാര്യയേയും അവസാനമായി കാണാന്‍ ഗേറ്റിന് പുറത്ത് നില്‍കുന്ന ചിത്രം എന്ന തരത്തിലാണ് വാര്‍ത്ത പരന്നത്. ചിത്രം പകര്‍ത്തിയത് ഗര്‍ഭിണിയായ ഭാര്യയാണെന്നും പറയുന്നു. ഈ ഡോക്ടര്‍ ലോകത്തോട് വിടപറഞ്ഞു എന്നുമായിരുന്നു വാര്‍ത്ത.

ഇതിനെ കുറിച്ച് എഴുതിയ ഒരു ഫേസ്ബുക്ക് കുറിപ്പ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത വ്യാജമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിനെ അധികരിച്ചെഴുതിയ ഫേസ്ബുക്ക് പോസ്‌ററ് പിന്‍വലിക്കുന്നു.

Related Articles