സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യ റേഷന്‍; നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണകിറ്റ്

തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യ റേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് 35 കിലോ അരി നല്‍കുന്നത് തുടരും. നീല, വെള്ള നിറങ്ങളിലുള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് 15 കിലോ അരി നല്‍കാനും തീരുമാനമായി. നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണകിറ്റ് വീട്ടിലെത്തിക്കും.

പലവ്യഞ്ജന സാധനങ്ങള്‍ റേഷനൊപ്പം നല്‍കുന്ന കാര്യത്തെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ നേരത്തെ തീരുമാനം നല്‍കിയിരുന്നു. മദ്യവില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കുന്നതിനെക്കുറിച്ച് മന്ത്രിസഭായോഗം പരിഗണിക്കുന്നുണ്ട്.

Related Articles