തിരൂരങ്ങാടി: കോവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നിയൂര്‍ സ്വദേശിക്ക് വീണ്ടും കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചു. കഴിഞ്ഞ ദിവസം മരിച്ച മൂന്നിയൂര്‍ പാറക്കാവ് ശാന്തി നഗര്‍ സ്വാദേശി ആര്യാക്കത്തൊടി ഖലീമുദ്ധീനാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ വീണ്ടും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ മരണവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ക്കെത്തിയ തിരൂരങ്ങാടി എസ്.ഐ അടക്കമുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരും രണ്ട് ആംബുലന്‍സ് ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കോവിഡ് ചികിത്സ കഴിഞ്ഞ മടങ്ങിയെത്തിയ മൂന്നിയൂര്‍ പാറക്കാവ് ശാന്തി നഗര്‍ സ്വാദേശി ആര്യാക്കത്തൊടി ഖലീമുദ്ധീനെ കഴിഞ്ഞ ദിവസമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് വീണ്ടും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്.തൂങ്ങി മരണവുമായി ബന്ധപ്പെട്ട തുടര്‍ന്ന നടപടിള്‍ക്കായി എത്തിയ തിരൂരങ്ങാടി എസ്.ഐ നൗഷാദ് ഇബ്രാഹിം,സ്റ്റേഷനിലെ ഒരു സിനയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്നിവരും മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച രണ്ട് അംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരും ഇതോടെ ക്വാറന്റിനില്‍ പ്രവേശിച്ചു.
മെഡിക്കല്‍കോളേജിലെ ചികില്‍സക്ക് ശേഷം നടത്തിയ ആന്റിജന്‍ പരിശോധയില്‍ നെഗറ്റീവായതിന് ശേഷം ഓഗസ്റ്റ് 2 ന് തിരിച്ചെത്തി ഇയാള്‍ മൂന്നിയൂര്‍ പഞ്ചായത്തിന്റെ കളത്തിങ്ങല്‍ പാറയിലുള്ള ക്യാറന്റൈന്‍ സെന്ററില്‍ കഴിയുകയായിരുന്നു.കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കളത്തിങ്ങല്‍ പാറയില്‍ പ്രളയഭീഷണി ഉയര്‍ന്ന സാഹചര്യത്തി ക്വാറന്റൈനില്‍ ഉള്ളവരെ പഞ്ചായത്തിന്റെ തന്നെ കേന്ദ്രമായ ചേളാരി പോളിയിലുള്ള സെന്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് ക്വാറന്റിയില്‍ പരിധി പൂര്‍ത്തിയായ ശേഷം കഴിഞ്ഞ 15ന് വീട്ടിലെത്തിയ ഖലീമുദ്ധീനെ കഴിഞ്ഞ ദിവസമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം തിരൂരങ്ങാടിയിലെ ട്രൂനാറ്റ് പരിശോധയോടൊപ്പം ആലപ്പുഴലെത്തിക്കുന്ന സാംപിളിലെ പരിശോധനയിലായിരിക്കും കോവിഡ് ഫലം പൂര്‍ണ്ണമായും സ്ഥിരികരിക്കാനാവുകയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.




