Section

malabari-logo-mobile

ഒരു കോവിഡ് മരണം കൂടി: മരിച്ചത് പൂക്കോട്ടൂര്‍ സ്വദേശി

HIGHLIGHTS : Another Kovid dies: The deceased is a native of Pookottur

മലപ്പുറം: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. പൂക്കോട്ടൂര്‍ സ്വദേശി ഇല്യാസാണ് (47) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 24 ആയി.

പ്രമേഹ രോഗിയായിരുന്ന ഇല്യാസിനെ ഓഗസ്റ്റ് ഏഴിനാണ് ചുമയും പനിയും ശ്വാസംമുട്ടുമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.

sameeksha-malabarinews

അമിത വണ്ണമുണ്ടായിരുന്ന രോഗിക്ക് ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ റംഡസവിര്‍ എന്നിവ നല്‍കി.

ഓഗസ്റ്റ് 17ന് രാവിലെ രോഗിയുടെ ആരോഗ്യ നില വഷളായതോടെ ഇന്‍വേസിവ് വെന്റിലേഷന്‍ ആരംഭിച്ചു. ചികിത്സയോട് പ്രതികരിക്കാതെ 17ന് രാവിലെ രോഗി മരണത്തിന് കീഴടങ്ങി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!