മലപ്പുറം: കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതിനായി വളാഞ്ചേരി നഗരസഭയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സൗകര്യമൊരുക്കി. ഇതോടെ ബ്ലോക്ക് പരിധിയിലുള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ പോകാതെ വളാഞ്ചേരി പി.എച്ച്.സിയില്‍ കോവിഡ് പരിശോധന നടത്താം.
പരിശോധന കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. കേന്ദ്രത്തിലേക്കാവശ്യമായ മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ലഭ്യമാക്കുനതിന് തുക അനുവദിക്കുന്നതിനായി നടപടി സ്വീകരിച്ചതായി എം.എല്‍.എ അറിയിച്ചു.വളാഞ്ചേരി ഐ.എം.എ യൂനിറ്റ് നല്‍കിയ കോവിഡ് വിസ്‌ക് ഉപകരണം ഭാരവാഹികളായ ഡോ.എന്‍ മുഹമ്മദലി, ഡോ. റിയാസ് എന്നിവരില്‍ നിന്ന് എം.എല്‍.എ എറ്റുവാങ്ങി.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ റുഫീന, സ്ഥിരം സമിതി അംഗങ്ങളായ സി.അബ്ദുനാസര്‍, കെ. ഫാത്തിമക്കുട്ടി, കൗണ്‍സിലര്‍ ടി.പി അബ്ദുല്‍ ഗഫുര്‍, നഗരസഭ സെക്രട്ടറി എസ്.സുനില്‍കുമാര്‍, ഡോ. വിജിത്, ഡോ. സല്‍വ എന്നിവര്‍ പങ്കെടുത്തു




