Section

malabari-logo-mobile

വിവാഹങ്ങളിലും മറ്റു പൊതു ചടങ്ങുകളിലും പങ്കെടുക്കാതിരിക്കുക:കോഴിക്കോട് കളക്ടര്‍

HIGHLIGHTS : Do not attend weddings and other public functions: Kozhikode Collector വിവാഹങ്ങളിലും മറ്റു പൊതു ചടങ്ങുകളിലും പങ്കെടുക്കാതിരിക്കുക:കോഴിക്കോട് കളക്ടര്‍

കോഴിക്കോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ കേസുകളില്‍ കോഴിക്കോട് ജില്ലയില്‍ രേഖപെടുത്തുന്ന വലിയ വര്‍ദ്ധനവ് നല്‍കുന്നത് വ്യക്തമായ അപകട സൂചനയാണ്. കോവിഡ് രോഗബാധയെ വരുതിയിലാക്കാന്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകരും, സര്‍ക്കാര്‍ സംവിധാനങ്ങളും ദിനരാത്രം അക്ഷീണം പ്രയത്‌നിക്കുകയാണ്.

എന്നാല്‍ ചില സ്ഥലങ്ങളില്‍ എങ്കിലും നമ്മുടെ ജാഗ്രതയില്‍ വീഴ്ചകള്‍ വന്നിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത 36 പേരാണ് കോവിഡ് പോസറ്റീവ് ആയത്. മറ്റൊരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത നിരവധി പേരും പോസിറ്റീവായിരുന്നു. രോഗവ്യാപനം തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ശാരീരിക അകലം ആണെന്നിരിക്കെ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന വിവാഹങ്ങളിലും, മരണാനന്തര ചടങ്ങുകളിലും, വിജയികളെ അനുമോദിക്കലുകളിലും മറ്റു ആഘോഷങ്ങളിലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും, നിരോധനങ്ങളും ലംഘിക്കപ്പെടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുന്നു എന്നത് വളരെ അധികം ഗൗരവത്തോടെയാണ് കാണുന്നത്.

sameeksha-malabarinews

ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും, നിരോധനങ്ങളും കോവിഡ് സാമൂഹ്യവ്യാപനം ഒഴുവാക്കുന്നതിനാണെന്ന് എന്ന് ബോധ്യത്തോടെ നമ്മുടെ ജീവിതം ക്രമീകരിക്കണം. നിങ്ങള്‍ മികച്ച പ്രതിരോധശേഷിയുള്ള ആളായിരിക്കാം, പക്ഷെ നിങ്ങളുടെ മുന്‍കരുതല്‍ പാലിക്കുന്നത്തിലെ ഉദാസീനതയും, അമിത ആത്മവിശ്വാസവും നിങ്ങളുടെ പ്രിയപ്പെട്ടവരുടയോ, മറ്റാരുടേയെങ്കിലുമോ ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസമായേക്കാം.

ജാഗ്രതയുടെ കവചം തീര്‍ക്കാം.. കോവിഡ് ചങ്ങല പൊട്ടിക്കാം…

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!