കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌ക്കാരം തടഞ്ഞ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രതിഷേധം

കോട്ടയം : കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ശ്മശാനത്തിലെത്തിക്കുന്നത് റോഡില്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധസമരം. മുട്ടമ്പലം ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതാണ് സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞിരിക്കുന്നത്.

സമരം ഇപ്പോഴും തുടരുകയാണ്. ഇവിടെക്കുള്ള റോഡ് നാട്ടുകാര്‍ കെട്ടിയടച്ചു. ഇത് നഗരപ്രദേശമാണെന്നും അതിനാല്‍ സംസ്‌ക്കാരം നടത്താന്‍ കഴിയില്ലെന്നുമാണ് നാട്ടുകാരുടെ നിലപാട്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രായമുള്ള സ്ത്രീകളടക്കം റോഡില്‍ കുത്തിയിരുന്നാണ് സമരം ചെയ്യുന്നത്.

നാട്ടുകാരുടെ ആശങ്കക്ക് പരിഹാരം ഉണ്ടാക്കുമെന്ന് സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എംഎല്‍എ സമരക്കാരുമായി ചര്‍ച്ചനടത്തി.
ബിജെപി കൗണ്‍സിലര്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സമരം ചെയ്യിക്കുയാണെന്ന് സിപിഎം ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top