വിവാഹ വീട്ടില്‍ യുവാക്കളുടെ അതിരുകടന്ന തമാശ: മണിയറയില്‍ ഒണക്കമീനും മുട്ടയും വെച്ചു; തിരൂരങ്ങാടിയില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍

തിരൂരങ്ങാടി: വിവാഹ വീട്ടില്‍ വരന്റെ മുറിയില്‍ തമാശയൊപ്പിച്ച് അതിക്രമം കാണിച്ചെന്ന പരാതിയില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി പതിനാറുങ്ങല്‍ സ്വദേശികളായ രണ്ട് ചെറുപ്പക്കാരാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
വരന്റെ സഹോദരന്റെ പരാതിയിലാണ് അറസ്‌ററ് നടന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

പരാതിക്കാരന്റെ അനിയന്റെ കല്യാണ ദിവസം കിടപ്പുമുറിയിലെ എയര്‍കണ്ടീഷനിലും ബെഡിലും അഴുകിയ മുട്ടയും ഉണക്കമീനും വെക്കുകയും ചെയ്തുവന്നാണ് പരാതി ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ അടിപിടിയുണ്ടായെന്നും പോലീസ് പറഞ്ഞു. പരാതിയില്‍ പോലീസ് കേസെടുത്ത്  കോടതിയില്‍
ഹാജരാക്കി.  ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Related Articles