ഇന്ന് സംസ്ഥാനത്ത് 11 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു: ഒരാള്‍ രോഗമുക്തനായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആകെ പതിനൊന്ന് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.
കണ്ണൂര്‍ 7കോഴിക്കോട് 2 മലപ്പുറത്തും കോട്ടയത്തും ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് പോസറ്റീവ് ആയ 11 പേരില്‍ 3 പേര്‍ സമ്പര്‍ക്കത്തിലൂടെ വന്നവര്‍, അഞ്ചുപേര്‍ വിദേശത്തുനിന്നും വന്നവര്‍, ഒരാള്‍ കോഴിക്കോട്ടെ ആരോഗ്യ പ്രവര്‍ത്തകനാണ്. ഇവരെ കൂടാതെ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. ഇവര്‍ ട്രെയിനില്‍ ദില്ലിയില്‍ നിന്നും വന്നവരാണ്.
മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഇതോടെ 473 പേര്‍ക്ക് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചു. ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ കൂടി ഇന്‍സെന്റീവ് നല്‍കും

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഒരുഭാഗം തല്‍ക്കാലികമായി മാറ്റിവെക്കാന്‍ ഇന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. മാസത്തില്‍ ആറുദിവസത്തെ ശമ്പളവിഹിതം അഞ്ചുമാസം മാറ്റിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

Share news
error: Content is protected !!
Scroll to Top