Section

malabari-logo-mobile

മലപ്പുറത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത് വേങ്ങര, കടലുണ്ടി നഗരം സ്വദേശികള്‍ക്ക്

HIGHLIGHTS : മലപ്പുറം : മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് ബാധ സ്ഥരീകരിച്ചത് രണ്ട് പേര്‍ക്ക്. ഇവര്‍ വേങ്ങര കൂരിയാട് , വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശികളാണ്. ഇവ...

മലപ്പുറം : മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് ബാധ സ്ഥരീകരിച്ചത് രണ്ട് പേര്‍ക്ക്. ഇവര്‍ വേങ്ങര കൂരിയാട് , വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശികളാണ്. ഇവര്‍ സഞ്ചരിച്ച് റൂട്ട് മാപ്പ് മലപ്പുറം ജില്ലാകളക്ടര്‍ പുറത്തുവിട്ടു

1.വേങ്ങര കൂരിയാട് സ്വദേശി
മാര്‍ച്ച് 19 ന് പുലര്‍ച്ചെ 5 മണിക്ക് അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ എയര്‍ഇന്ത്യയുടെ കത 348 നമ്പര്‍ വിമാനത്തിലാണ് ഇയാള്‍ ജില്ലയിലെ ത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സ്വന്തം വീട്ടില്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട് .
2. കടലുണ്ടി നഗരം സ്വദേശി
മാര്‍ച്ച് 21 ന് പുലര്‍ച്ചെ 3 മണിക്ക് എയര്‍ അറേബ്യയുടെ ഏ9 425 നമ്പര്‍ വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ ത്തിയത്. അവിടെ നിന്നും ആംബുലന്‍സില്‍ വീട്ടിലെത്തി വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇവരെ മാര്‍ച്ച് 22ന് (ഇന്ന്) മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

sameeksha-malabarinews

മാര്‍ച്ച് 19 ന് പുലര്‍ച്ചെ 5 മണിക്ക് അബുദാബി യില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ എയര്‍ഇന്ത്യയുടെ കത 348 നമ്പര്‍ വിമാനത്തിലും

മാര്‍ച്ച് 21 ന് പുലര്‍ച്ചെ 3 മണിക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയ എയര്‍ അറേബ്യയുടെ ഏ9 425 നമ്പര്‍ വിമാനത്തിലും

യാത്ര ചെയ്തവര്‍ ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണം. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതും യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാന്‍ പാടില്ലാത്തതുമാണ്.

ജില്ല മെഡിക്കല്‍ കണ്‍ട്രോള്‍ റൂം നമ്പര്‍

0483 2737858, 0483 2737857

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!