സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ് ബാധിതരായി

തിരുവനന്തപുരം:  ഇന്ന് സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ് 19 ബാധ സ്ഥിതീകരിച്ചു. ഇതില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് മലപ്പുറം, എറണാകുളം ജില്ലകളിലാണ് കോവിഡ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 64 ആയി.
കാസര്‍കോട് ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്ക് ബാധിച്ചിരിക്കുന്നത്. അഞ്ചുപേര്‍ക്കാണ് ഇന്ന് റിസല്‍ട്ട് പോസറ്റീവ് ആയിരിക്കുന്നത്. കണ്ണൂര്‍ 4, കോഴിക്കോട് 2, മലപ്പുറം-2 എറണാകുളം 2 എന്നിങ്ങനയാണ് രോഗബാധിതരുടെ എണ്ണം.

കോഴിക്കോട്ട് ഇത് ആദ്യമായാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇവരില്‍ ഒരാള്‍ ബീച്ച് ആശുപത്രിയിലും, മറ്റേയാള്‍ മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

കേരളത്തില്‍ ഇപ്പോള്‍ 59,925 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേരും വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 9776 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

Share news
error: Content is protected !!
Scroll to Top