കൊവിഡ് രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന തിരൂരങ്ങാടി സ്വദേശി റിയാദില്‍ മരണപ്പെട്ടു

റിയാദ്: കൊറോണ രോഗ ലക്ഷണങ്ങളുമായി റിയാദിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മലപ്പുറം ചെമ്മാട് സ്വദേശി മരണപ്പെട്ടു. തിരുരങ്ങാടി ചെമ്മാട് സ്വദേശിയും ഇപ്പോള്‍ പറമ്പില്‍ പീടികയില്‍ താമസക്കാരനുമായ നടമ്മല്‍ പുതിയകത്ത് സഫ്വാന്‍ (41) ആണ്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് മരണം സംഭവിച്ചത്.

അഞ്ചു ദിവസം മുന്‍പാണ് പനിയും തൊണ്ടവേദനയുമായി സഫ് വാന്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത് വെള്ളിയാഴ്ചയാണ് സഫ്വാന് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് സൂചന. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്റെ ഭാര്യ പാണഞ്ചേരി ഖമറുന്നീസ ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് നാട്ടില്‍ നിന്നും സന്ദര്‍ശക വിസയില്‍ റിയാദിലെത്തിയത്. കുട്ടികളില്ല.
പരേതരായ കെ എന്‍ പി മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ് സഫ്വാന്‍. അനീസ്, ഷംസുദ്ദീന്‍, അബ്ദുല്‍ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാന്‍ (ദുബായ്), ലുഖ്മാന്‍ (ഖുന്‍ഫുദ), സൈഫുന്നിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ എന്നിവര്‍ സഹോദരങ്ങളാണ്.

ഭാര്യ ഖമറുന്നിസക്കും സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ളതായി അറിഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ എമര്‍ജന്‍സി സര്‍വീസില്‍ അറിയിച്ച് ആശുപത്രിയില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റിയാദ് ചെമ്മാട് അസോസിയേഷന്റെയും കെഎംസിസിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു സഫ്വാന്‍.

Share news
error: Content is protected !!
Scroll to Top