ഡ്രോണ്‍ പുലിയാണ് ട്ടോ.. വേങ്ങരയില്‍ കുളത്തില്‍ മീന്‍പിടിക്കുന്നവരും, നിലമ്പൂരില്‍ കൂര്‍ബാന ഷൂട്ട്‌ചെയ്യാനെത്തിയവരും പിടിയില്‍

മലപ്പുറം ജില്ലയില്‍ ഇന്നു 126 കേസുകള്‍
മലപ്പുറം പോലീസ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം മലപ്പുറം ജില്ലയില്‍ ശക്തമാക്കി . ഇതുവഴി മൂന്ന് കേസുകളിലായി 18 പേരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്തു. വേങ്ങരയില്‍ നിരോധനാജ്ഞ ലംഘിച്ച് കുളത്തില്‍ മീന്‍ പിടിച്ചതിന് എട്ടുപേരും മലപ്പുറത്ത് അനാവശ്യമായി സംഘം ചേര്‍ന്നതിന് നാലുപേരും നിലമ്പൂരില്‍ പള്ളിയില്‍ കുര്‍ബാന ഷൂട്ട് ചെയ്യാനെത്തിയ ആറു പേരുമാണ് അറസ്റ്റിലായത്

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 126 കേസുകള്‍ കൂടി ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 134 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു.

നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 33 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 826 ആയി. 1,000 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 227 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top