കോവിഡ് 19 : പറയാതെ വയ്യ…. ലണ്ടനേക്കാള്‍ സുരക്ഷിതത്വം ഈ കൊച്ചു കേരളത്തില്‍ തന്നെ

ബ്രിട്ടനിലെ പ്രവാസിയായ ഫൈസല്‍ ഷാജഹാന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടെന്നു കരുതപ്പെടുന്ന ബ്രിട്ടനില്‍ താമസിക്കുന്ന മലയാളി യുവാവിന്റ കേരളത്തെ കുറിച്ചുള്ള പോസ്റ്റ് ശ്രദ്ധേയമാകുന്നു. കോവിഡ് 19 ന്റ മുന്നില്‍ വികസിത രാജ്യങ്ങള്‍ പതറി നിന്നപ്പോള്‍, അവിടുത്തെ ജനത പരിഭ്രാന്തരായപ്പോള്‍… കേരളം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ ലോകം നോക്കിക്കാണുന്നു , നാം എത്രത്തോളം മുന്നിലാണ് എന്നതിന്റെ തെളിവാണ് ലണ്ടനില്‍ താമസിക്കുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഫൈസല്‍ ഷാജഹാന്റെ പോസ്റ്റ്
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പറയാതെ വയ്യ ….

കൊറോണ വൈറസ് സംഹാര താണ്ഡവം തുടരുകയാണ് … ഇവിടെ ബ്രിട്ടനില്‍ ഇതുവരെ 10 പേര്‍ മരണത്തിനു കീഴടങ്ങി …460 ല്‍ പരം ആളുകള്‍ ഇതുവരെ കൊറോണ ബാധ സ്ഥിതീകരിച്ചു ഇതില്‍ ഹെല്‍ത്ത് മിനിസ്റ്ററും ഉള്‍പെടും … സൂപ്പര്‍ സ്റ്റോറുകളില്‍ panic buying തുടരുകയാണ് …. അരി, പാസ്ത , ടിന്‍ ഫുഡ്സ് , Toilet tissues, സാനിറ്ററി നാപ്കിന്‍സ്, ക്ലീനിങ് സ്‌പ്രേ ..തുടങ്ങിയവയുടെ ഷെല്‍ഫുകള്‍ എപ്പൊഴും കാലിയാണ് … ഹാന്‍ഡ് സാനിറ്റൈസര്‍ കാലിയായിട്ട് ആഴ്ചകളായി .

ആമസോണില്‍ 330 പൗണ്ട് (30000 രൂപയില്‍ പരം ) കൊടുത്ത് വരെ ഹാന്‍ഡ് സാനിറ്റൈസര്‍ വാങ്ങിയവരുണ്ട് …. അത്രയും panic ആണ് ആളുകള്‍ … എന്റെ സുഹൃത്ത്  Stahl ഇറ്റലിയില്‍ നിന്നും കഴിഞ്ഞ ആഴ്ച്ചയാണ് തിരിച്ചു വന്നത് … ഇപ്പോള്‍ സെല്‍ഫ് ഐസൊലേറ്റഡ് ആണ് .. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ടെസ്റ്റ് പോലും ചെയ്തിട്ടില്ല … ലോകത്തിലെ ഏറ്റവും നല്ല ഹെല്‍ത്ത് കെയര്‍ സിസ്റ്റം ഉണ്ടെന്ന് അവകാശപ്പെടുന്ന രാജ്യത്താണിതെന്നോര്‍ക്കണം … അപ്പോഴാണ് എന്റെ കേരളത്തില്‍ സെക്കണ്ടറി കോണ്ടാക്ട് ഉള്ളവരെ പോലും തേടിച്ചെന്ന് കണ്ടുപിടിച്ചു ഐസൊലേറ്റ് ചെയ്യുന്നതും ടെസ്റ്റ് ചെയ്യുന്നതും ചികിത്സ ഉറപ്പ് വരുത്തുന്നതും.. വളരെ കുറച്ചുപേര്‍ക്ക് മാത്രം വൈറസ് ബാധയേറ്റ കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത പ്രശംസിക്കാതെ വയ്യ. വികസിത രാജ്യങ്ങളില്‍ തോന്നുന്നതിനേക്കാളും സുരക്ഷിതത്വം കൊച്ചു കേരളത്തില്‍ തോന്നുന്നു ….

Related Articles