Section

malabari-logo-mobile

ആരോഗ്യമന്ത്രിക്ക് ‘മീഡിയ മാനിയ’ യെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

HIGHLIGHTS : തിരുവനന്തപുരം:  കോവിഡ് 19 യുമായി ബന്ധപ്പെട്ട് നടത്തിവരുന്ന

തിരുവനന്തപുരം:  കോവിഡ് 19 മായി ബന്ധപ്പെട്ട് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രി ദിവസത്തില്‍ പലതവണ മാധ്യമങ്ങളെ കാണുന്നു. ഇതെന്തിനാണ് എന്ന ചോദ്യമാണ് ചെന്നിത്തല ഉന്നയിച്ചത്.

ആരോഗ്യമന്ത്രിയുടെ മീഡിയ മാനിയ വല്ലാതെ കൂടുന്നു, അതൊഴിവാക്കണം. ആരോഗ്യമന്ത്രി ഇമേജ് ബില്‍ഡിങ്ങ് നടത്തുന്നു. ഒരു ദിവസം ഒരുപാട് വാര്‍ത്താസമ്മേളനം നടത്തേണ്ട കാര്യമില്ലെന്നുമൊക്കയായിരുന്നു പ്രതിപക്ഷനേതാവിന്റെ വിമര്‍ശനം.
പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറും ആരോഗ്യമന്ത്രിക്കെതിരെ തിരിഞ്ഞു. എന്നെ ചോദ്യം ചെയ്യരുത് ഞാന്‍ ദൈവം എന്ന മട്ടിലാണ്ം ആരോഗ്യമന്ത്രിയുടെ പെരുമാറ്റമെന്ന് മുനീര്‍ ആരോപിച്ചു.

sameeksha-malabarinews

ഇന്ന് കോവിഡ് ബാധിത രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവിശ്യപ്പെട്ട് നിയമസഭ പാസ്സാക്കിയ പ്രമേയത്തിനും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടായില്ല. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്.

എന്നാല്‍ സോഷ്യല്‍ മീഡയയിലടക്കം ആരോഗ്യമന്ത്രിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കോവിഡ് 19 വ്യാപനം തടയുന്നതിന് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായി സ്ത്രീകളടക്കം നിരവധി പേരാണ് സന്നദ്ധതയറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ പോസ്റ്റുകള്‍ക്കും വിശദീകരണ വീഡിയോകള്‍ക്കും മികച്ച സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!