HIGHLIGHTS : Kottayam Illikkalkal...
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കല്‍കല്ല് അഥവാ പെണ്ണുമല. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തലനാട്ടിലെ മീനച്ചില്‍ താലൂക്കിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇല്ലിക്കല്‍ കല്ല്. നിരവധി പര്‍വത അരുവികള്‍ കൊടുമുടിയില്‍ നിന്ന് ഉത്ഭവിച്ച് താഴേക്ക് ഒഴുകി മീനച്ചില്‍ നദിയായി ഒഴുകുന്ന കാഴ്ച്ച അതിമനോഹരമാണ്. സായാഹ്നത്തില്‍ കൊടുമുടിക്ക് മുകളില്‍ നിന്നുള്ള സൂര്യാസ്തമയം ഇവിടത്തെ മറ്റൊരു കാഴ്ച്ചയാണ്.
മഴക്കാലത്ത് തെന്നലിന് സാധ്യതയേറെയായതിനാല്‍ മണ്‍സൂണിന് ശേഷമുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. കോട്ടയത്ത് നിന്ന് ഈരാറ്റുപേട്ടയിലേക്ക് നിരവധി ബസ് സര്‍വീസുകളുള്ളതിനാ ഈരാറ്റുപേട്ടയില്‍ ഇറങ്ങി മങ്കൊമ്പിലേക്ക് എത്തിചേരാം. അവിടെനിന്ന് 3 കിലോമീറ്റര്‍ ട്രെക്കിങ്ങിനു ശേഷം കുന്നിന്‍ മുകളില്‍ എത്തിച്ചേരാവുന്നതാണ്. ഏറ്റവും അടുത്തുള്ള സ്റ്റേഷന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനാണ്. ഇവിടെ നിന്നും 57 കിലോമീറ്റര്‍ ദൂരമാണ് ഇല്ലിക്കല്‍ കല്ലിലേക്കുള്ളത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു