ഹൃദ്ധ്യമായ് പരപ്പനങ്ങാടി കൊട്ടന്തല എഎംഎല്‍പി സ്‌കൂള്‍ ഓണ്‍ലൈന്‍ കലാമേള

പരപ്പനങ്ങാടി : കൊട്ടന്തല എ.എം എല്‍ പി സ്‌കൂളിന്റെ ഓണ്‍ലൈന്‍ കലാമേള രണ്ട് ദിവസങ്ങളിലായി നടന്നു.കുട്ടികളുടെ വ്യത്യസ്ത കലാപ്രകടനങ്ങളിലൂടെ ഏറെ നാളുകള്‍ കാണാതിരുന്നതിന്റെ ആകുലത ലഘൂകരിക്കാന്‍ സര്‍ഗ്ഗ കേളി കലാമേള സഹായകമായി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിടിഎ പ്രസിഡന്റ് അലിയുടെ അധ്യക്ഷതയില്‍ പ്രധാനധ്യാപകന്‍ ഫൈസല്‍ സ്വാഗതം പറഞ്ഞു. പരപ്പനങ്ങാടി മുനിസിപാലിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായിക മെഹറിന്‍ മുഖ്യ അതിഥിയായി പാട്ട് പാടി. മുനിസിപ്പല്‍ കൗണ്‍സിലര്‍ അസീസ് കൂളത്ത്, മാനേജര്‍ പ്രതിനിധി ശംലീദ് റഹ്‌മാന്‍ , ജനകീയ സമിതി പ്രതിനിധി റഷീദ് പനക്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഗായിക മെഹറിന്റെ സാന്നിദ്ധ്യം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ സന്തോഷകരമായി. എസ്.ആര്‍.ജി കണ്‍വീനര്‍ ശോഭന എം.വി നന്ദി പറഞ്ഞു. സര്‍ഗ്ഗകേളി കോഡിനേറ്റര്‍ പ്രീതി കെ.കെ പരിപാടി നിയന്ത്രിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •