കൂട്ടിലങ്ങാടി- കുറുവ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീരംകുണ്ട് തോടിന് കുറുകെയുള്ള കീരംകുണ്ട് പാലത്തിന്റെ പുനര്‍ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങളുടെ അഭിലാഷം കണക്കിലെടുത്താണ് സര്‍ക്കാര്‍ പാലം പുനര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷനായി.
മൂന്നു കോടി രൂപ ചെലവഴിച്ചാണ് പാലം പുനര്‍നിര്‍മിക്കുന്നത്.നിലവില്‍ ഉണ്ടായിരുന്ന 23.65 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയുമുള്ള കാലപഴക്കംചെന്ന പാലത്തിലൂടെയുള്ള യാത്ര ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. ഈ ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് പാലം പുനര്‍ നിര്‍മിക്കുന്നതിലൂടെ ജനങ്ങളുടെ ഏറെ നാളത്തെ യാത്ര പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമാവുക. 12മീറ്റര്‍ നീളത്തിലുള്ള രണ്ട് സ്പാനോട് കൂടി ആകെ 24 മീറ്റര്‍ നീളവും 7.5 മീറ്റര്‍ റോഡ് വേയും ഒരുവശത്ത് 1.5 മീറ്റര്‍ നടപ്പാതയുമടക്കം 9 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. ബോര്‍ഡ് കാസ്റ്റ് ഇന്‍ സിറ്റു പൈലില്‍ അടിത്തറയും ആര്‍.സി.സി അബ്ടമെന്റ്, വാള്‍പിയര്‍, സ്ബേമര്‍സിബിള്‍ സ്‌ളാബ് എന്നിവയോട് കൂടിയ മേല്‍ തട്ടുമായാണ് പാലം നിര്‍മിക്കാന്‍ ഉദേശിക്കുന്നത്. ഇരുഭാഗങ്ങളിലും 60 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമുള്ള ബി.എം ആന്‍ഡ് ബി.സി. അപ്രോച്ച് റോഡും ഈ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. അരഞ്ഞിക്കല്‍ ഗ്രൂപ്പ് ഓഫ് കണ്‍സ്ട്രക്ഷന്‍സിനാണ് പാലത്തിന്റെ നിര്‍മാണ ചുമതല.
മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. കരീം, കുറുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നസീറ മോള്‍, കൂട്ടിലങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.ഹുസൈന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.പി.ഹാരിസ്, മങ്കട ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.ജമീല, കുറുവ ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ മുസ്തഫ കൂരി, കൂട്ടിലങ്ങാടി ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ഷബീബ ഹമീദ്, പാലക്കാട് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ്, മഞ്ചേരി പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാമകൃഷ്ണന്‍ പാലശ്ശേരി, പാലങ്ങള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി.കെ.ഷമീര്‍ ബാബു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




