കോട്ടക്കല്‍ :100 വര്‍ഷം പഴക്കമുള്ള കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കണ്ടറി സ്‌കുള്‍ പൈതൃക വിദ്യാലയമായി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി വിദ്യാലയത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് നടപടി.
കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളിന്റെ മാതൃകയില്‍ ഈ വിദ്യലയത്തെ വികസിപ്പിക്കണമെന്നാവിശ്യപ്പെട്ട് പിടിഎ, സ്‌കുള്‍ മാനേജ്‌മെന്റ് കമ്മറ്റി ഡിവിഎഫ്‌ഐ കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മറ്റി തുടങ്ങിയവര്‍ മന്ത്രിക്കും സര്‍ക്കാരിനും നിവേദനം നല്‍കിയിരുന്നു.
സംസ്ഥാനത്ത് ഈ വര്‍ഷം നടപ്പിലാക്കുന്നു 100 മാതൃകവിദ്യാലയങ്ങളില്‍ ഒന്നായാണ് ഇപ്പോള്‍ രാജാസിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
സ്‌കുളിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെയുളള പദ്ധതികളാണ് അധികൃതര്‍ ആസുത്രണം ചെയ്തിരിക്കുന്നത്.
സ്ഥലം എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല എംഎല്‍എ ഫണ്ടും ഇതിനായി വിനിയോഗിക്കും.




