പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു

scooter-newsപരപ്പനങ്ങാടി : വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മോഷണം പോയി. പരപ്പനങ്ങാടി കുരിക്കള്‍ റോഡിന് സമീപത്തെ റോഡിരികിലിലുള്ള വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍ 65 ജെ 4691 നമ്പര്‍ സില്‍വര്‍ നിറത്തിലുള്ള സുസുക്കി ആക്‌സസ് സ്‌കുട്ടര്‍ ആണ് മോഷണം പോയത്.
ഉടമസ്ഥനായ എന്‍വിപി മുഹമ്മദ് സ്‌കുട്ടര്‍ മുറ്റത്ത് നിര്‍ത്തി ചാവിടെയുക്കാതെ വീടിനുള്ളിലേക്ക് കയറിപ്പോയ ഉടനെയാണ് അജ്ഞാതനയാ ഒരാള്‍ കോമ്പൗണ്ടിനകത്തേക്ക് കടന്നുവന്ന് സ്‌കൂട്ടര്‍ ഓടിച്ച് പോയത്
ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഹര്‍ത്താല്‍ ദിനമായതിനാല്‍ റോഡില്‍ പൊതുവെ തിരക്ക് കുറവായിരുന്നു. പരപ്പനങ്ങാടി ഭാഗത്തേക്കാണ് സ്‌കൂട്ടര്‍ ഓടിച്ച് പോയത്. വാഹനഉടമ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top