Section

malabari-logo-mobile

സംസ്ഥാനത്ത് വരാനിരിക്കുന്നത് ആധുനിക വിദ്യാഭ്യാസത്തിന്റെ സുവര്‍ണ വര്‍ഷം:മന്ത്രി സി. രവീന്ദ്രനാഥ്

HIGHLIGHTS : കോട്ടക്കല്‍: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്ത് വരാനിരിക്കുന്നത് ആധുനിക വിദ്യാഭ്യാസത്തിന്റെ സുവര്‍ണ വര്‍ഷമെന്ന് പൊതുവിദ്യാഭ്യാസ വകുപ...

കോട്ടക്കല്‍: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്ത് വരാനിരിക്കുന്നത് ആധുനിക വിദ്യാഭ്യാസത്തിന്റെ സുവര്‍ണ വര്‍ഷമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന് കോടി ചെലവില്‍ പുതുതായി നിര്‍മ്മിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മുഴുവന്‍ സ്‌കൂളുകളും ഹൈടെക്കാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന പദവിയിലേക്ക് കേരളം നീങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്കായി നിര്‍മ്മിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. കോട്ടക്കല്‍ നഗരസഭ സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി ഒരുക്കിയ’ഷീ കോര്‍ണറിന്റെ’ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. നാല് ബെഡുകളുള്‍പ്പടെ മിനി ക്ലിനിക് രീതിയിലാണ് ഷീ കോര്‍ണര്‍ സജ്ജീകരിച്ചിരിക്കുന്നത്.

sameeksha-malabarinews

പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ സജിദ് മങ്ങാട്ടില്‍, വാര്‍ഡ് കൗണ്‍സിലര്‍ രാമചന്ദ്രന്‍ മഠത്തില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇ.എം വനജ, പ്രധാനാധ്യാപിക പി.ആര്‍ സുജാത, പി.ടി.എ പ്രസിഡന്റ് മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!