Section

malabari-logo-mobile

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

HIGHLIGHTS : കൊല്ലം:ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണം മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. മുങ്ങിമരണം മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ മാത്രമാണ് ശരീരത്...

കൊല്ലം:ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണം മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. മുങ്ങിമരണം മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ മാത്രമാണ് ശരീരത്തിലുള്ളത്. ശ്വാസകോശത്തിലും മറ്റും വെള്ളത്തിന്റെയും ചെളിയുടെയും സാന്നിധ്യമുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും ശരീരത്തില്‍ മുറിവുകളോ ചതവോ ഇല്ലെന്നും പറയുന്നു.

കുഞ്ഞിന്റെ മരണത്തില്‍ പ്രദേശവാസികളും പഞ്ചായത്തംഗവും നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. കൂടുതല്‍ വ്യക്തതയ്ക്കായി ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

sameeksha-malabarinews

ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ കുട്ടിയെ കാണാതാകുന്നത്. പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ ്ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകള്‍ ദേവനന്ദയെയാണ് കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടെ രാവിലെ 10.30 നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഇതോടനുബന്ധിച്ച് കുട്ടി സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരുന്നു.

കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്ര കമ്മിറ്റിക്കാരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തി. കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതോടെ കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!