Section

malabari-logo-mobile

പെട്രോളിനും ഡീസലിനും ഏപ്രില്‍ ഒന്നുമുതല്‍ വിലകൂടും

HIGHLIGHTS : മുംബൈ: പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നു. രാജ്യത്തെ വാഹനങ്ങള്‍ ബിഎസ് 6 നിലവാരത്തിലേക്ക് മാറുന്നതോടെയാണ് പ്രെട്രോളിനും ഡീസലിനും വില വര്‍ധിക്...

മുംബൈ: പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നു. രാജ്യത്തെ വാഹനങ്ങള്‍ ബിഎസ് 6 നിലവാരത്തിലേക്ക് മാറുന്നതോടെയാണ് പ്രെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നത്. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് വിതരണം ചെയ്യുക. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സജ്ഞീവ് സിംഗ് ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നത്.

മലിനീകരണം കുറഞ്ഞ പുതിയ നിലവാരത്തിലേക്ക് ഇന്ധനം ശുദ്ധീകരിക്കാന്‍ റിഫൈനറി നവീകരണത്തിനായി 35,000 കോടി രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ ചെലവാക്കിയിരിക്കുന്നത്. അതില്‍ ഐഒസിക്കുമാത്രം ചെലവായത് 17,000 കോടി രൂപയാണ്. സള്‍ഫറിന്റെ അംശത്തിലെ കുറവാണ് ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനത്തിന്റെ പ്രത്യേകത. ബിഎസ് 4 ഇന്ധനത്തില്‍ 50 പി പി എം സള്‍ഫറാണ് അടങ്ങിയിട്ടുള്ളത്.

sameeksha-malabarinews

ബിഎസ് 6ന്റെ വരവോടെ പെട്രോള്‍,ഡീസല്‍ വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡിന്റെ അളവ് പകുതിയിലധികം കുറയും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!