കോട്ടക്കലിനടുത്ത് പൂക്കിപ്പറമ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

HIGHLIGHTS : തിരൂരങ്ങാടി: കോട്ടക്കലിനടുത്ത് പൂക്കിപ്പറമ്പ് അപ്ല ചോലക്കുണ്ടില്‍ യുവാവിന്റ മൃതദേഹം കണ്ടെത്തി. തെന്നല അറക്കല്‍ സ്വദേശി പരേതനായ മുക്കോയി ചൂലന്റെ മകന...

malabarinews
തിരൂരങ്ങാടി: കോട്ടക്കലിനടുത്ത് പൂക്കിപ്പറമ്പ് അപ്ല ചോലക്കുണ്ടില്‍ യുവാവിന്റ മൃതദേഹം കണ്ടെത്തി. തെന്നല അറക്കല്‍ സ്വദേശി പരേതനായ മുക്കോയി ചൂലന്റെ മകന്‍ ശശി (44) യുടെ മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടത്. മൃതദേഹം സംഭവസ്ഥലത്ത് തന്നെ സൂക്ഷിച്ചിരിക്കയാണ്.

നാളെ താലൂക്ക് ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. സഹോദരങ്ങള്‍: സേതുമാധവന്‍, വേലായുധന്‍, പപ്പന്‍, സരോജിനി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Visuals