കോഴിക്കോട്ട് വീട് കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭം മൂന്ന് സ്ത്രീകളുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

കോഴിക്കോട്:  കോഴിക്കോട് ചേവരമ്പലത്ത് വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ് സംഘം പിടിയിലായത്. സംഘത്തില്‍ രണ്ട് പുരുഷന്‍മാരും മൂന്ന് സത്രീകളുമാണുള്ളത്.

 

നരിക്കുനി സ്വദേശി ഷഹീനാണ് സംഘത്തലവന്‍. ഇയാള്‍ വീടിന് മുകളില്‍ പെണ്‍വാണിഭകേന്ദ്രം നടത്തിവരികയായിരുന്നു. ബേപ്പൂര്‍ അരക്കിണര്‍ റസിയ മന്‍സിലില്‍ ഷഫീഖ്(32), ചേവായൂര്‍ തൂവ്വാട്ട് താഴം വയലില്‍ ആഷിഖ്(24) പയ്യോളി, നടവണ്ണൂര്‍, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകള്‍ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിരവധി ആളുകള്‍ ഇവരുടെ ഇടപാടുകാരായി ഉണ്ടെന്നും ഇവരെ കൂടാതെ കൂടുതല്‍ സ്ത്രീകളെ ഷഹീന്‍ ഈ കേന്ദ്രത്തില്‍ എത്തിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top