HIGHLIGHTS : മലപ്പുറം; മമ്പാട് ടെക്‌സ്‌റ്റൈല്‍സിന്റെ ഗോഡൗണില്‍ കോട്ടക്കല്‍ സ്വദേശിയായ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ 12 പേരെ പോലീസ് അറസ്റ്റ് ചെയ്...

കടയുടമയുടെ നേതൃത്വത്തില്‍ നടന്ന പീഡനത്തെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ ് അബ്ദുള്‍ ഷഹദ് , ഫാസില്‍, മുഹമ്മദ് മിഷാല്‍, മുഹമ്മദ് റാഫി, ഷബീബ്, പുല്‍പ്പറ്റ സ്വദേശി ് ഷബീര്‍ അലി, മരത്താണി സ്വദേശി മുഹമ്മദ് റാഫി, മംഗലശ്ശേരി സ്വദേശി മര്‍വാന്‍, കാരാപറമ്പ് സ്വദേശി അബ്ദുള്‍ അലി, നറുകര സ്വദേശി ജാഫര്‍, കിഴക്കേത്തല സ്വദേശി കുഞ്ഞഹമ്മദ്, ഇയാളുടെ മകന്‍ മുഹമ്മദ് അനസ്, എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദ്ധനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മുജീബ് ഇന്‍ഡസ്ട്രിയല്‍ ജോലിക്കായി കമ്പി കടമായി വാങ്ങിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നല്‍കാനായിരുന്നില്ല. വെള്ളിയാഴ്ച കയ്യും കാലും കെട്ടിയിട്ട് അവശനിലയിലായ മുജീബിന്റെ ഫോട്ടോ കടയിലെ ജീവനക്കാര്‍ മുജീബിന്റെ ഭാര്യക്ക് അയച്ചുകൊടുക്കുകയും ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുമെന്നും പറഞ്ഞു. ഇതിനിടയിലാണ് മുജീബിന്റെ മരണം സംഭവിക്കുന്നത്.