Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഇനി ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയരുത്

HIGHLIGHTS : No more empty plastic bottles throw in Parappanangadi

പരപ്പനങ്ങാടി: ഉപയോഗിച്ച് കഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിക്കാന്‍ പരപ്പനങ്ങാടി നഗരസഭ പെറ്റ് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. പരപ്പനങ്ങാടി ബസ്റ്റാന്റ് പരിസരത്ത് സ്ഥാപിച്ച പെറ്റ് ബോട്ടില്‍ ബൂത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ നിര്‍വഹിച്ചു.

നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളിലും പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും പെറ്റ് ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

sameeksha-malabarinews

ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു അധ്യക്ഷത വഹിച്ചു .
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് പദ്ധതി വിശദീകരിച്ചു .സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി വി മുസ്തഫ ,സീനത്ത് ആലിബാപ്പു ,സി നിസാര്‍ അഹമ്മദ് ,കൗണ്‍സിലര്‍മാരായ കദീജത്തുല്‍ മാരിയ,ബേബി അച്ചുതന്‍ ,സൈതലവികോയ, അസീസ് കൂളത്ത് ,സെക്രട്ടറി സനന്ദ് സിംഗ് ,HI രാജീവ് ,JHI മാര്‍ എന്നിവര്‍ സംസാരിച്ചു .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!