Section

malabari-logo-mobile

പദവിയില്ലങ്കില്‍ ഞാനില്ല; സുരേഷ്‌ഗോപി സജീവ രാഷ്ട്രീയം വിടുന്നു

HIGHLIGHTS : തൃശ്ശൂര്‍ ; രണ്ടാം തവണയും തന്നെ രാജ്യസഭയിലേക്ക് പരിഗണിക്കാഞ്ഞതില്‍ അതൃപ്തിയുമായി നടന്‍ സുരേഷ്‌ഗോപി. ഏതെങ്കിലും പദവിയില്‍ ഇരുന്ന് പ്രവര്‍ത്തിക്കാം അ...

തൃശ്ശൂര്‍ ; രണ്ടാം തവണയും തന്നെ രാജ്യസഭയിലേക്ക് പരിഗണിക്കാഞ്ഞതില്‍ അതൃപ്തിയുമായി നടന്‍ സുരേഷ്‌ഗോപി. ഏതെങ്കിലും പദവിയില്‍ ഇരുന്ന് പ്രവര്‍ത്തിക്കാം അല്ലാതെ തൃശ്ശൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ച് നേരംകളയാനില്ലെന്ന് രാജ്യസഭയില്‍ നിന്നും വിരമിച്ച സുരേഷ്‌ഗോപി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്.

സുരേഷ്‌ഗോപിയുടെ രാജ്യസഭ കാലാവധി ഏപ്രില്‍ 24നാണ് അവസാനിച്ചത്. ഈ സമയത്ത് തന്നെ തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപി നേതൃത്വം സുരേഷ്‌ഗോപിയോട് നിര്‍ദ്ദേശിച്ചിരുന്നു. അടുത്തതവണ ലോകസഭയിലേക്ക് മത്സരിപ്പിക്കാനായിരുന്നു ലക്ഷ്യം. 2019ല്‍ ലോകസഭയിലേക്ക് മത്സരിച്ചപ്പോളും 21ല്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോളും സുരേഷ്‌ഗോപി ഗണ്യമായ വോട്ട് നേടിയിരുന്നു.

sameeksha-malabarinews

എന്നാല്‍ പലരേയും രണ്ടാം തവണയും രാജ്യസഭയിലേക്ക് പരിഗണിച്ചപ്പോള്‍ തന്നെ ഒഴിവാക്കിയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നും രാഷ്ട്രീയപ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കുകയാണെന്ന് ചില സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ അടുത്ത ദിവസം തന്നെ ദില്ലിയിലെത്തി അദ്ദേഹം ദേശീയനേതാക്കളെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!