തുക്കുടു’ വിനെ പൊക്കി മോട്ടോര്‍ വാഹനവകുപ്പ്

വളാഞ്ചേരി നിരത്തുകളില്‍ കൗതുമായി വളാഞ്ചേരിയിലും പരിസരത്തും ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ തുക്കുടുവിനെ പൊക്കി മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ് മെന്റ് വിഭാഗം. രജിസ്‌ട്രേഷന്‍ ചെയ്യേണ്ട വാഹനങ്ങളുടെ വിഭാഗത്തില്‍ പെട്ട ഈ വാഹനം ഒരു വര്‍ഷമായിട്ടും രജിസ്ട്രഷന്‍ നടത്താതേയും, ഇന്‍ഷ്വൂറന്‍സ് ഇല്ലാതേയും നിരത്തിലിറക്കിയതിനാണ് വാഹനം പിടികൂടിയത്.

ആര്‍ടിഒ കെ കെ സുരേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം വളാഞ്ചേരി കഞ്ഞിപ്പുരയില്‍നിന്ന് എഎം വിഐമാരായ വി വിജീഷ്, പി ബോണി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

ഡല്‍ഹിയില്‍നിന്ന് ഒരുവര്‍ഷംമുമ്പാണ് കഞ്ഞിപ്പുര സ്വദേശി ഈ വാഹനം കേരളത്തിലെത്തിച്ചത്.

 

 

 

Share news
error: Content is protected !!
Scroll to Top