Section

malabari-logo-mobile

പഴമനിലനിര്‍ത്തി സുന്ദരിയാകാനൊരുങ്ങി ഫറോക്ക് പഴയപാലം; പുതിയ കമാനങ്ങളും, അലങ്കാലവിളക്കുകളും സ്ഥാപിക്കുന്നു

HIGHLIGHTS : കോഴിക്കോട് കാലപ്പഴക്കം കൊണ്ടും വാഹനങ്ങള്‍ ഇടിച്ചും ഗതാഗതയോഗ്യമല്ലാതായിക്കൊണ്ടിരുന്ന ഫറോക്കിലെ പഴയപാലം നവീകരിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്...

കോഴിക്കോട് കാലപ്പഴക്കം കൊണ്ടും വാഹനങ്ങള്‍ ഇടിച്ചും ഗതാഗതയോഗ്യമല്ലാതായിക്കൊണ്ടിരുന്ന ഫറോക്കിലെ പഴയപാലം നവീകരിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച ഈ പാലം ഒരു കാലത്ത് തെക്ക് നിന്നും കോഴിക്കോട്ടെക്കെത്തുന്ന നഗരകവാടമായിരുന്നു. കാലപ്പഴക്കംമൂലവും വാഹനമിടിച്ചും ഗതാഗതയോഗ്യമല്ലാതെ മാറിക്കൊണ്ടിരുന്ന ഈ പാലം സംരക്ഷിക്കുന്നിന്റെ ഭാഗമായി 90 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരിക്കുന്നത്.

ഇതിനായി പുതിയ കമാനങ്ങള്‍ നിര്‍മ്മിച്ചുതുടങ്ങി. പാലത്തിലെ തകര്‍ന്ന ഒമ്പത് ഉരുക്ക് കമാനങ്ങള്‍ക്ക് പകരം പുതിയ കമാനങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. ഉയര്‍ന്ന ശേഷിയുള്ള ഹൈഡ്രോ ബ്ലാസറ്റിങ് യന്ത്രം ഉപയോഗിച്ച് ഇരുമ്പുപാലത്തിലെ തുരുമ്പ് നീക്കുകയാണ്, പാലവും സമീപത്തെ നടപ്പാലവും ഇതിന് ശേഷം പെയിന്റ് ചെയ്യും. കൂടാതെ പാലത്തില്‍ അലങ്കാര വിളക്കുകള്‍ സ്ഥാപിക്കും. ഇത് ഇപ്പോള്‍ വിനോദസഞ്ചാരത്തിന്റെ ഭാഗമായി ചാലിയാര്‍ പുഴയിലൂടെ കടന്നുവരുന്ന ബോട്ടുയാത്രക്കാര്‍ക്ക് വിസ്മയ കാഴ്ചയൊരുക്കും. ഉയരം കൂടിയ വാഹനങ്ങള്‍ പാലത്തില്‍ കയറുന്നത് നിയന്ത്രിക്കാന്‍ കവാടത്തില്‍ ഹൈറ്റ് ഗേജ് സ്ഥാപിക്കും.

sameeksha-malabarinews

പുതിയ കമാനങ്ങള്‍ സ്ഥാപിക്കുന്നതിന് പാലത്തിലൂടെയുള്ള ഗതാഗതവും പൊതുസഞ്ചാരവും നിയന്ത്രിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!