Section

malabari-logo-mobile

ജീവിതനിഴലില്‍ പോലും സേവനം എന്ന വാക്കില്ലാതായി-എംടി

HIGHLIGHTS : കോട്ടക്കല്‍: ജീവിതം കൂടുതല്‍ തിരക്കുകളിലേക്ക്‌ ഊളിയിടുമ്പോള്‍ അതിന്റെ നിഴലില്‍ പോലും സേവനം എന്ന വാക്കില്ലാതെയാവുന്ന കാഴ്‌ച്ചയാണ്‌ കാണാനാകുന്നതെന്ന്...

m t vasudevan nairകോട്ടക്കല്‍: ജീവിതം കൂടുതല്‍ തിരക്കുകളിലേക്ക്‌ ഊളിയിടുമ്പോള്‍ അതിന്റെ നിഴലില്‍ പോലും സേവനം എന്ന വാക്കില്ലാതെയാവുന്ന കാഴ്‌ച്ചയാണ്‌ കാണാനാകുന്നതെന്ന്‌ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍. നല്ല ബന്ധങ്ങള്‍ക്ക്‌ ഇടിവുണ്ടാകുന്നതു മൂലമാണ്‌ കേരളത്തില്‍ ആത്മഹത്യ പ്രവണത വര്‍ധിക്കാന്‍ പ്രാധാന കാരണമെന്നും എംടി. മാനുകൂട്ടന്‍ നായരുടെ ഓര്‍മ്മക്കായി എം കെ ആര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കര്‍മ്മ പുരസ്‌കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ദിശ എന്ന സംഘടനക്ക്‌ രൂപം നല്‍കിയ ദിനുവിന്‌ എംടി പുരസ്‌കാരം സമ്മാനിച്ചു.

സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ മുന്നോട്ടുവരുന്നത്‌ ശുഭസൂചനയാണ്‌. ഒരു ലാഭേച്ഛയുമില്ലാതെ മാനവികതയെ മുന്‍നിര്‍ത്തി ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി പുതിയ പ്രസ്ഥാനങ്ങളും സംഘടനകളുമായി മുന്നോട്ടുപോകാന്‍ പുതുതലമുറക്കാവണമെന്നും എംടി പറഞ്ഞു. ഇക്കാലത്തും നന്മപച്ചപ്പുകള്‍ക്ക്‌ ശോഷണം സംഭവിച്ചിട്ടില്ല എന്നതിന്‌ തെളിവാണ്‌ ഇത്തരം യുവാക്കളുടെ ജീവിതമെന്നും എംടി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ ജയകുമാര്‍ ഐഎഎസ്‌ മുഖ്യപ്രഭാഷണം നടത്തി. യു. തിലകന്‍, യു അച്ചു,ഡോ ബാലചന്ദ്രന്‍, ഷീബ അമീര്‍, ഡോ കെ മുരളീധരന്‍, യു രാഗിണി തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!