ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

കോട്ടക്കല്‍: ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. പറപ്പൂര്‍ ഹയര്‍ സെക്കന്ററി സകൂളിന് സമീപം വെച്ചാണ് അപകടം സംബവിച്ചത്.പറപ്പൂര്‍ സുപ്പി ബസാര്‍ സ്വദേശി പന്താരന്‍ പോക്കര്‍ കുട്ടിയുടെ മകന്‍ ശിഹാബുദ്ധീനാണ് (23) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം.

ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചാണ് അപകടം.നിയന്ത്രണം നഷ്ടപ്പെട്ട ശിഹാബുദ്ധീന്‍ ബൈക്കില്‍ നിന്നും തെറിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ചങ്കു വെട്ടി അല്‍മാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പന്ത്രണ്ടോടെ മരണപ്പെട്ടു.

മാതാവ്: ഖദീജ .സഹോദരങ്ങള്‍:ഷുഹൈബ്, ഹാരിസ്, ഹുസ്‌ന

Related Articles