Section

malabari-logo-mobile

കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ രാജിവെച്ചു

HIGHLIGHTS : Kottakal Municipality Chairperson Bushra Shabir resigned

കോട്ടക്കല്‍: മുസ്ലിം ലീഗിലെ വിഭാഗീയതയെ തുടര്‍ന്ന് കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. ബുഷ്റ കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. വൈസ് ചെയര്‍മാന്‍ പി പി ഉമ്മറും രാജിവെച്ചു. പ്രാദേശിക നേതൃത്വവുമായുള്ള തര്‍ക്കമാണ് രാജിക്ക് കാരണം. ചെയര്‍പേഴ്‌സണും, വൈസ് ചെയര്‍മാനും ഏകാധിപത്യ നിലപാട് സ്വീകരിക്കുന്നുവെന്നായിരുന്നു ഒരു വിഭാഗം ലീഗ് കൗണ്‍സിലര്‍മാരുടെ വിമര്‍ശനം.

പാര്‍ട്ടി ആവശ്യപ്പെട്ടതുപ്രകാരമാണ് രാജി വെച്ചതെന്ന് ബുഷ്‌റ ഷബീര്‍ വ്യക്തമാക്കി. പാര്‍ട്ടി മാറി നില്‍ക്കാന്‍ പറഞ്ഞു. എന്തുകൊണ്ടാണെന്ന് അറിയില്ല. രാജിയെന്ന ധാരണയൊന്നും പാര്‍ട്ടി നേരത്തെ പറഞ്ഞതല്ല. ആരോപണങ്ങള്‍ തെളിവ് സഹിതം പറയട്ടെ, മാനസിക പ്രയാസമുണ്ടാക്കുന്ന അധിക്ഷേപ പ്രചാരണം ഉണ്ടായതായും ബുഷ്‌റ പറഞ്ഞു. സ്ത്രീ ആണെന്ന പരിഗണന തരാതെ ആണ് തനിക്കെതിരെ വ്യാജപ്രചാരണമുണ്ടാക്കിയതെന്നും വ്യക്തിപരമായി ക്രൂശിച്ചതെന്നും ബുഷ്റ ആരോപിച്ചു.

sameeksha-malabarinews

കോട്ടക്കല്‍ കേരളത്തിലെ നമ്പര്‍ വണ്‍ മുന്‍സിപ്പാലിറ്റി ആണെന്നും കുത്തഴിഞ്ഞ സംവിധാനത്തെ മികച്ചതാക്കി മാറ്റിയെന്നും ബുഷ്റ ഷബീര്‍ പറയുന്നു. ഭരണനിര്‍വ്വഹണത്തില്‍ കൈകള്‍ ശുദ്ധമാണ്. മുസ്ലിം ലീഗില്‍ തന്നെ സജീവമായി തുടരുമെന്നും ലീഗിനെ ധിക്കരിച്ചിട്ടില്ലെന്നും ബുഷ്‌റ പറഞ്ഞു. എന്നാല്‍ ചില കാര്യങ്ങള്‍ വൈകാതെ പറയുമെന്നും ബുഷ്‌റ കൂട്ടിച്ചേര്‍ത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!