Section

malabari-logo-mobile

പട്ടാമ്പി വല്ലപ്പുഴയില്‍ ട്രെയിന്‍ പാളം തെറ്റി;  രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

HIGHLIGHTS : Train derails at Pattambi Vallapuzha; Two passenger trains were cancelled

നിലമ്പൂര്‍: പാലക്കാട് വല്ലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ സമീപം ട്രെയിന്‍ പാളം തെറ്റിയതിനാല്‍ നിലമ്പൂരില്‍ നിന്നും കൊച്ചുവേളി വരെയുള്ള രാജ്യറാണി എക്‌സ്പ്രസ് ട്രെയിനിന്റെ സമയം വീണ്ടും മാറ്റി. അറ്റകുറ്റപണികള്‍ക്ക് ശേഷം പാളത്തിലെ പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ രാജ്യറാണി എക്‌സ്പ്രസ് നിലമ്പൂരില്‍ നിന്ന് പുറപ്പെടുക ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. രാത്രി 9.30 യ്ക്ക് പുറപ്പെടേണ്ട ട്രെയിന്‍ 11.30യിലേക്ക് നേരത്തെ മാറ്റിയിരുന്നു. എന്നാല്‍ പരിശോധന പൂര്‍ത്തിയാക്കാത്തതിനാല്‍ വീണ്ടും സമയം മാറ്റുകയായിരുന്നു. പശു ട്രെയിനിനു മുന്നില്‍ ചാടിയതാണ് പാളം തെറ്റാന്‍ കാരണമെന്നാണ് റയില്‍വെ അറിയിച്ചത്. നിലമ്പൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പാസഞ്ചറിന്റെ എന്‍ജിനുകളാണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ല.

വല്ലപ്പുഴ റെയില്‍വെ സ്റ്റേഷന്‍ എത്തുന്നതിന് ഒരു കിലോമീറ്റര്‍ അടുത്താണ് സംഭവം നടന്നത്. ട്രെയിന്‍ എഞ്ചിന്‍ മാത്രമാണ് പാളം തെറ്റിയതെന്നും കോച്ചുകള്‍ക്ക് പ്രശ്‌നമില്ലെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് പാതയില്‍ ട്രെയിന്‍ ഗതാഗതം ഏറെനേരമായി തടസപ്പെട്ടിരിക്കുകയാണ്. ഷൊര്‍ണൂര്‍ – നിലമ്പൂര്‍, നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാസഞ്ചറുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്ന് റെയില്‍വെ അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!