HIGHLIGHTS : Kooriad car accident; 2 injured; The traffic on the national highway was blocked
തിരൂരങ്ങാടി : ദേശീയപാത കൂരിയാട് കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെയാണ് കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ പാലത്തിൽ വെച്ചാണ് അപകടം. അപകടത്തിൽ കാറിലിണ്ടയിരുന്നവർക്ക് പരിക്കേറ്റു. പരിക്കേറ്റ കൊണ്ടോട്ടി പാലക്ക പറമ്പ് ചക്കൻചോല മുഹമ്മദ് ഷാഫി (25), ഊരകം പറമ്പത്ത് മുഹമ്മദ് ആസിഫ് (25) എന്നിവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് തൃശ്ശൂർ- കോഴിക്കോട് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. അപകടത്തിൽ പെട്ട വാഹനത്തിൽ നിന്ന് ഓയിൽ റോഡിൽ പറന്നൊഴുകിയതാണ് കാരണം.

പൊതുപ്രവർത്തകനായ കക്കാട് സ്വദേശി കാട്ടിക്കുളങ്ങര കബീറിന്റെ നേതൃത്വത്തിൽ വാഹനം കെട്ടി വലിച്ചു നീക്കം ചെയ്തു.ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് ഓയിൽ കഴുകി മണ്ണ് വിതറിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു