കൂടത്തായി കൊലക്കേസിലെ പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളി ജോസഫ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് കൈഞെരമ്പ് മുറിച്ചാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത്.

ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 4.50നാണ് സംഭവം.

ജോളി കൈ ഞരമ്പ് കടിച്ചുമുറിക്കുയാണെന്നാണ് പറയുന്നത്. മൊഴി വിശ്വാസയോഗ്യമല്ലെന്ന് ജയില്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജോളി കിടന്ന മുറിയില്‍ നിന്നും കൈ മുറിക്കുന്നതിനുള്ള കത്തിയോ, ബ്‌ളേഡോ കണ്ടെത്തിയിട്ടില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top