കൊല്ലത്ത് വന്‍ സ്പിരിറ്റ് വേട്ട; 10,000 ലിറ്റര്‍ സ്പിരിറ്റുമായി രണ്ട് പേര്‍ പടിയില്‍

Spiritകൊല്ലം: കൊല്ലത്ത് തെന്‍മലയില്‍ വെച്ച് 10,000 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പുടികൂടി. ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന സ്പിരിറ്റായിരുന്നു എക്‌സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തനാപുരം സ്വദേശി രൂപേഷ്, രാഹുല്‍ എന്നിവരാണ് പിടിയിലായത്. സോഡിയം സിലിക്കേറ്റ് കൊണ്ടു വരുന്നതിന്റെ മറവിലായിരുന്നു സ്പിരിറ്റ് കടത്തിയത്.

ടാങ്കറിനുള്ളിലെ രഹസ്യ അറയിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ടാങ്കര്‍ പിടികൂടിയത്. അന്തര്‍സംസ്ഥാന സംഘമാണ് സ്പിരിറ്റ് കടത്തിയതിന് പിന്നിലെന്ന് സംശയിക്കുന്നു.

ഈ സംഘം കഴിഞ്ഞ ഒരു മാസത്തിനിടെ 7 തവണയായി അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് സ്പിരിറ്റ് എത്തിച്ചതായി തെളിഞ്ഞിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top