ദില്ലി: ദില്ലിയില്‍ ബിജെപി എംഎല്‍എക്ക് നേരെ വെടിവെപ്പ്. ബിജെപി എംഎല്‍എ ജിതേന്ദ്രസിംഗിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ വെടിവെപ്പ് ഉണ്ടായത്.
തെക്കന്‍ ഡല്‍ഹിയില്‍ വിവേക് വിഹാറിലെ എംഎല്‍എയുടെ വീടിന് മുന്നില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ എംഎല്‍എക്ക് നേരെ വെടിവെക്കുകയായിരുന്നു. എം എല്‍ എക്ക് പരിക്കേറ്റിട്ടില്ല.
അക്രമികള്‍ 3 പേരായിരുന്നു എന്നും ഹെല്‍മറ്റിടതിനാല്‍ ഇവരെ തിരിച്ചറിയാന്‍ ആയിട്ടില്ലെന്നും എം എല്‍ എ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് അനേ്വഷണം ആരംഭിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




