ബീച്ചില്‍ പുരുഷന്‍മാര്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് ഗോവ എംഎല്‍എ

Goaപനാജി: ഗോവയിലെ ബീച്ചുകളില്‍ എത്തുന്ന വിനോദസഞ്ചാരികളായ പുരുഷന്‍മാര്‍ വസ്ത്രധാരണത്തില്‍ മാന്യത പാലിക്കണമെന്ന് ബിജെപി നിയമസഭാംഗം. കലാംഗ്യൂട് നിയമസഭാംഗവും നോര്‍ത്ത് ബിജെപി ജില്ലാപ്രസിഡന്റുമായ മൈക്കല്‍ ലോബോയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ബീച്ചില്‍ സ്ത്രീകള്‍ ബിക്കിനി ധരിക്കുന്നത് നിരോധിക്കണമെന്ന് നേരത്തെ ബിജെപി മന്ത്രി പറഞ്ഞത് വിവാദമായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തല്‍ വസ്ത്രം ധരിച്ച് മാത്രമേ പുരുഷന്‍മാര്‍ ബീച്ചിലെത്താവൂ എന്നാണ് ലോബോ പറഞ്ഞത്. ആഭ്യന്തര ടൂറിസ്റ്റുകളാണ് മാന്യമായി വസ്ത്രം ധരിക്കാതെ ബീച്ചില്‍ എത്തുന്നതെന്നും ലോബോ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top