കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം : കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊല്‍ക്കത്ത : ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് സുപ്രീംകോടതി ഇന്ന് പരി?ഗണിക്കും. ക്രൂരമായാണ് ഡോക്ടറെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തലയിലും മുഖത്തും സ്വകാര്യഭാഗങ്ങളിലുമടക്കം 14 മറിവുകളുണ്ട്. എല്ലാ മുറിവുകളും മരണത്തിന് മുമ്പ് ഉണ്ടായതാണ്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിരുന്നു. ജനനേന്ദ്രിയത്തില്‍ നിന്ന് സ്രവവും കണ്ടെത്തി.

കടുത്ത ലൈംഗിക അതിക്രമത്തിന് ഇരയായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗസ്ത് ഒന്‍പതിനാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസിലെ സിവിക് വൊളന്റിയറും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രതിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നു കാണിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. രൂക്ഷ വിമര്‍ശം ഉന്നയിച്ച കൊല്‍ക്കട്ട ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top