
പൊന്നാനി: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടു. എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്ന തിരൂരങ്ങാടി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് ചാവക്കാട് പൊന്നാനി ദേശീയ പാതയില്‍ പാലപ്പെട്ടി ദുബൈപടിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കത്തിനശിച്ചത്.
തീ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് കാര്‍യാത്രികരായ ജസീം, സാദിഫ്, ജാഫര്‍ എന്നിവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള വീട്ടില്‍ നിന്നും മോട്ടറടിച്ച് തീ നിയന്ത്രണ വിധേയമാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




