Section

malabari-logo-mobile

സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണിലൊന്ന് ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യയെന്ന് കസ്റ്റംസ്;ചോദ്യം ചെയ്യാന്‍ നോട്ടീസ്

HIGHLIGHTS : തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. യൂണീടാക്ക് എം ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണിലൊന്ന് ഉപയോഗിച്ചത...

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. യൂണീടാക്ക് എം ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണിലൊന്ന് ഉപയോഗിച്ചത് കോടിയേരി ബാകൃഷണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെന്ന് കസ്റ്റംസ്. അടുത്താഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന് സന്തോഷ് ഈപ്പന്‍ വാങ്ങിക്കൊടുത്ത അഞ്ച് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റസംസ് പറയുന്നത്. 1.13 ലക്ഷം വില വരുന്ന ഐഫോണാണ് ഇതെന്നാണ് കസ്റ്റംസ് പറയുന്നത്.

sameeksha-malabarinews

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ ആറ് ഐഫോണുകള്‍ വാങ്ങിയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ലൈഫ് മിഷന്‍ കേസായതോടെ ഈ ഫോണുകള്‍ ആരൊക്കെ ഉപയോഗിച്ചു എന്നതിലേക്ക് അന്വേഷണം നീങ്ങി. കൂടാതെ ഡോളര്‍ കേസിലും സന്തോഷ് ഈപ്പന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നു. സംഭവം വിവാദമായതോടെ വിനോദിനി ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. ഫോണ്‍ സ്വിച്ചോഫായെങ്കലും ഐഎംഇഐ നമ്പര്‍ ഉപോയഗിച്ച് ആളെ കണ്ടെത്തിയെന്നാണ് കസ്റ്റംസ് പറയുന്നത്.

ഡോളര്‍കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയതായി ഇന്നലെ കസ്റ്റംസ് ഹൈക്കോടതയില്‍ അറിയിച്ചിരുന്നു. ഇതെതുടര്‍ന്ന് കസ്റ്റംസ് ഓഫീസിലേക്ക് ഇന്ന് സിപിഐഎം പ്രതിഷേധ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!